കിസാൻസഭ സംസ്ഥാന സമ്മേളനം :കൊടിമര ജാഥയ്ക്ക് സ്വീകരണം നൽകി
1493203
Tuesday, January 7, 2025 6:37 AM IST
മൂവാറ്റുപുഴ: വടക്കൻ പറവൂരിൽ നടക്കുന്ന അഖിലേന്ത്യ കിസാൻസഭാ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കിസാൻസഭ ജില്ലാ പ്രസിഡന്റ് ഇ.കെ. ശിവൻ ക്യാപ്റ്റനും ജില്ലാ സെക്രട്ടറി എ.പി. ഷാജി ഡയറക്ടറുമായ കൊടിമര ജാഥയ്ക്ക് മൂവാറ്റുപുഴയിൽ സ്വീകരണം നൽകി.
കാർഷിക മേഖലയിലെ തനത് പാരന്പര്യം വിളിച്ചോതി കിസാൻസഭ ലോക്കൽ കമ്മിറ്റികളിൽ നിന്നെത്തിച്ച പച്ചക്കറികൾ, ഏത്തക്ക, കുന്പളങ്ങ, മത്തങ്ങ, ചേന, കപ്പ, പൈനാപ്പിൾ, വെളിച്ചണ്ണ, അരി, അരിപ്പൊടി എന്നിവ നൽകിയാണ് സ്വീകരിച്ചത്. മൂവാറ്റുപുഴ നെഹ്റു പാർക്കിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ ബാബു പോൾ അധ്യക്ഷത വഹിച്ചു.