ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു; യുവാവും യുവതിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
1493226
Tuesday, January 7, 2025 6:37 AM IST
മരട്: കുണ്ടന്നൂർ മേൽപ്പാലത്തിൽ ഓടികൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. ബൈക്കിൽ സഞ്ചരിച്ച യുവാവും യുവതിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു സംഭവം. ചേർത്തല സ്വദേശി അനന്ദുവിന്റെ ബൈക്കാണ് കത്തിനശിച്ചത്.
അനന്ദുവും യുവതിയും എറണാകുളത്തുനിന്ന് ചേർത്തലക്ക് പോകുന്നതിനിടെ കുണ്ടന്നൂർ മേൽപാലം കയറുമ്പോഴായിരുന്നു തീപിടിച്ചത്.കടവന്ത്രയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാമ് തീ കെടുത്തിയത്. ബൈക്കിന്റെ പുറകിൽ നിന്ന് പുക വരുന്നത് കണ്ട് ഉടനെ ഇറങ്ങുകയായിരുന്നുവെന്ന് അനന്ദു പറഞ്ഞു.