സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കം
1492960
Monday, January 6, 2025 4:42 AM IST
തിരുമാറാടി: മണ്ണത്തൂർ ഈറ്റാപ്പിള്ളിൽ മെന്റർ അക്കാദമി ഗ്രൗണ്ടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ചു. നാവോളിമറ്റം നെല്ലിക്കുന്നേൽ സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയിലെ സെന്റ് ജോണ്‍സ് യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ പള്ളികളെ പങ്കെടുപ്പിച്ചാണ് മത്സരം. നെല്ലിക്കുന്നേൽ സെന്റ് ജോണ്‍സ് യാക്കോബായ പള്ളി വികാരി ഫാ. ബോബി തറയാനിയിൽ ഉദ്ഘാടനം ചെയ്തു.
യൂത്ത് അസോസിയേഷൻ സെക്രട്ടറി അഖിൽ ബെന്നി, പള്ളി ട്രസ്റ്റി ബിജു റ്റി. ജോണ്‍, യൂത്ത് അസോസിയേഷൻ പ്രതിനിധികളായ എൽദോസ് സജി, എൽദോസ് തങ്കച്ചൻ, ബേസിൽ റോയി, മാത്യൂസ് ജോണ്‍, ജോയി ജേക്കബ്, അനി ഫിലിപ്പ്, ബെന്നി മോളയിൽ തുടങ്ങിയവരും വിവിധ പള്ളികളിൽ നിന്നുള്ള ഫുട്ബോൾ ടീമുകളിലെ അംഗങ്ങളും ടൂർണമെന്റിൽ പങ്കെടുത്തു.
പഞ്ചായത്തംഗം സാജു ജോണ്‍ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. രണ്ടുദിവസങ്ങളിലായി എട്ടു പള്ളികളിൽ നിന്നുള്ള ടീമുകളാണ് മത്സരിച്ചത്.