വായനാമത്സരം: അൽഫോൺസ് മരിയയും ഗോപികയും നിഷരാജുവും ജേതാക്കൾ
1492959
Monday, January 6, 2025 4:42 AM IST
മൂവാറ്റുപുഴ : വായനശാലകൾ കേന്ദ്രീകരിച്ച് നടത്തിയ അഖിലകേരള വായന മത്സരം താലൂക്ക് തലത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ അൽഫോൻസ് മരിയ സാബുവും (കക്കാട് വായനശാല), 16 മുതൽ 25 വരെ പ്രായമുള്ളവരുടെ വിഭാഗത്തിൽ എൻ. ഗോപികാദേവിയും (കാക്കൂർ ഗ്രാമീണ വായനശാല), 25 നു മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ നിഷാരാജുവും (ആയവന എസ്എച്ച് ലൈബ്രറി) ജേതാക്കളായി.
ചീഫ് ഇൻവിജിലേറ്ററായ മൂവാറ്റുപുഴ എസ്എൻ ബിഎഡ് കോളജിലെ അധ്യാപകനായ ഡോ. അനീഷ് പി. ചിറക്കലാണ് വിജയികളെ പ്രഖ്യാപിച്ചത്. ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം അംന റാബിയ ഹാലിദ് മീങ്കുന്നും (പബ്ലിക് ലൈബ്രറി), മൂന്നാം സ്ഥാനം മാളവിക സുരേഷും (പബ്ലിക് ലൈബ്രറി പാന്പാക്കുട) നേടി.
16 മുതൽ 25 വരെ പ്രായമുള്ളവരുടെ മത്സരത്തിൽ സാന്ദ്ര സജീവൻ (മൂവാറ്റുപുഴ കുമാരനാശാൻ പബ്ലിക് ലൈബ്രറി), സി.കെ. ഷാരൂണ്‍ (പബ്ലിക് ലൈബ്രറി പാന്പാക്കുട) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനക്കാർ.
25ന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം കെ.എം. സുജാത (ശ്രീധരീയം പബ്ലിക് ലൈബ്രറി കൂത്താട്ടുകുളം), ഷീമോൾ പി. മോഹനൻ (പബ്ലിക് ലൈബ്രറി കിഴുമുറി) എന്നിവർ പങ്കിട്ടു. മൂന്നാ സ്ഥാനം കുര്യാക്കോസ് ജോർജിനാണ് (പബ്ലിക് ലൈബ്രറി വാളകം).
വിജയികൾക്ക് 3000, 2000, 1500 എന്നീ ക്രമത്തിൽ കാഷ് അവാർഡും സർട്ടിഫിക്കറ്റും താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെമിനാറിൽ നൽകും. ആദ്യ പത്ത് പേർക്ക് 19ന് നടക്കുന്ന ജില്ലാതല മത്സരത്തിൽ പങ്കെടുക്കാം.