അങ്കണവാടി ഉദ്ഘാടനം ചെയ്തു
1493219
Tuesday, January 7, 2025 6:37 AM IST
കാലടി: കാഞ്ഞൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ പുതുതായി നിർമിച്ച പൂമ്പാറ്റ അങ്കണവാടി അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് വിജി ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ താക്കോൽദാനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ മുഖ്യപ്രഭാഷണം നടത്തി.
കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോയി കണ്ണമ്പുഴ അനുഗ്രഹ പ്രഭാഷണം നടത്തി. കാഞ്ഞൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിമി ടിജോ, സ്ഥിരം സമിതി അധ്യക്ഷന്മാർ തുടങ്ങിയവർ പ്രസംഗിച്ചു.