വിഴിവിളക്കുകൾ തെളിയാത്തതിൽ പ്രതിഷേധ ജ്വാല തെളിക്കും
1493204
Tuesday, January 7, 2025 6:37 AM IST
മൂവാറ്റുപുഴ: നഗരത്തിൽ വിഴിവിളക്കുകൾ തെളിയാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം കച്ചേരിത്താഴത്ത് പ്രതിഷേധ ജ്വാല തെളിക്കും. സിപിഎം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു ഉദ്ഘാടനം ചെയ്യും.
കൊച്ചി-ധനുഷ്കോടി ദേശീയപാത, എംസി റോഡ് ഉൾപ്പെടെ സംസ്ഥാനപാതകളും കടന്നുപോകുന്ന മൂവാറ്റുപുഴ നഗരത്തിൽ ഗതാഗതക്കുരുക്കിന് പുറമേ വഴിവിളക്കുകൾ തെളിയാത്തതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. നഗര നവീകരണത്തിന്റെ ഭാഗമായി പി.ഒ ജംഗ്ഷൻ മുതൽ കച്ചേരിത്താഴം വരെ റോഡിനിരുവശവും പൊളിച്ചിട്ടിരിക്കുന്നതിനാൽ കാൽനടയാത്രക്കാർ, ഇരുചക്ര വാഹന യാത്രക്കാർക്കും സന്ധ്യ കഴിഞ്ഞാൽ യാത്ര ദുരിതമാണ്. കൂടാതെ നഗരത്തിലെ വെള്ളൂർക്കുന്നം, കച്ചേരിത്താഴം, പി.ഒ ജംഗ്ഷൻ, 130 കവല, നെഹ്റു പാർക്ക്, കാവുങ്കര, കച്ചേരിത്താഴം പാലം തുടങ്ങിയ സ്ഥലങ്ങളിലും വിവിധ വാർഡുകളിലെ പ്രധാന റോഡുകളിലുമുൾപ്പെടെ വഴിവിളക്കുകൾ തെളിയുന്നില്ല.