കപ്പേള വെഞ്ചരിച്ചു
1493397
Wednesday, January 8, 2025 4:33 AM IST
നെടുമ്പാശേരി: പാറക്കടവ് ലിറ്റിൽ ഫ്ലവർ ദേവാലയത്തിനു കീഴിൽ വരുന്ന സെന്റ് സെബാസ്റ്റ്യൻസ് കപ്പേളയുടെ വെഞ്ചരിപ്പുകർമം ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു.
രൂപതാ മുഖ്യ വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ, റോജി എം. ജോൺ എംഎൽഎ, വികാരി ഫാ.ചാൾസ് ചിറ്റാട്ടുകരക്കാരൻ, പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.എൻ. ജയദേവൻ, വാർഡ് മെമ്പർ ആശാ ദിനേശൻ എന്നിവർ പങ്കെടുത്തു. കപ്പേള നിർമാണത്തിനായി സഹകരിച്ച എല്ലാ നാട്ടുകാർക്കും വികാരിയച്ചൻ ഇടവകയുടെ പേരിൽ നന്ദി അറിയിച്ചു.