ഭക്തിസാന്ദ്രമായി പൂജരാജാക്കന്മാരുടെ കണ്ടുമുട്ടൽ
1493211
Tuesday, January 7, 2025 6:37 AM IST
മൂവാറ്റുപുഴ: ഹോളി മാഗി ഫൊറോന പള്ളിയിയിൽ വിശുദ്ധ പൂജരാജാക്കന്മരുടെ രാക്കുളി തിരുനാളിനോടനുബന്ധിച്ച് പരന്പരാഗതമായി നടന്നുവരുന്ന പൂജരാജാക്കന്മാരുടെ കണ്ടുമുട്ടൽ ചടങ്ങ് ഭക്തിസാന്ദ്രമായിരുന്നു. തിരുനാളിനോടനുബന്ധിച്ച് ഫാ. ജയിംസ് പറയ്ക്കനാൽ മുഖ്യകാർമ്മികത്വം വഹിച്ച ആഘോഷമായ തിരുനാൾ കുർബാനയും ഫാ. ജോസ് കുളത്തർ സന്ദേശവും നൽകി. പൂജരാജാക്കന്മാരുടെ കണ്ടുമുട്ടൽ ചടങ്ങിന് ആയിരങ്ങൾ സാക്ഷ്യംവഹിച്ചു.
പ്രദക്ഷിണം ആരംഭിച്ചപ്പോൾ പള്ളിയുടെ കിഴക്കു വശത്തുള്ള മാതാവിന്റെ കപ്പേളയിൽനിന്ന് വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുസ്വരൂപങ്ങൾ പള്ളിയിലേക്ക് സംവഹിച്ചു. പള്ളിയിൽനിന്നു തിരുക്കുടുംബത്തിന്റെ തിരുസ്വരൂപവും പുറത്തിറക്കി. രണ്ടു തിരുസ്വരൂപങ്ങളും ദേവാലയാങ്കണത്തിലെ കുരിശിൻ തൊട്ടിയിൽ പരസ്പരം കണ്ടുമുട്ടിയപ്പോൾ പൂജരാജാക്കന്മാർ തിരുക്കടുംബത്തെ വണങ്ങി.
ഈ സമയം ആകാശത്ത് പൂജരാജാക്കന്മാർക്ക് ബദ്ലഹേമിലേക്ക് വഴി കാണിച്ച അത്ഭുത നക്ഷത്രം പ്രത്യക്ഷപ്പെട്ടു. തുടർന്നാണ് ഭക്തിസാന്ദ്രമായ നഗര പ്രദക്ഷിണം ആരംഭിച്ചത്. ഇന്ന് മരിച്ചവരുടെ ഓർമദിനം. രാവിലെ 5.45ന് പരിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം, അനുസ്മണ പ്രാർഥന, ഏഴിന് പരിശുദ്ധ കുർബാനയുമുണ്ടായിരിക്കും.