സൺഡേ സ്കൂൾ പ്രവേശനോത്സവം
1493216
Tuesday, January 7, 2025 6:37 AM IST
നെടുമ്പാശേരി: അഖില മലങ്കര അടിസ്ഥാനത്തിലുള്ള സൺഡേ സ്കൂൾ പ്രവേശനോത്സവം മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. ജേക്കബ് മാത്യു അധ്യക്ഷനായി.
എംജെഎസ്എസ്എ ജനറൽ സെക്രട്ടറി പി.വി. ഏലിയാസ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ എൻ.എ. ജോസ്, എൽദോ ഐസക്, പി.വി. ജേക്കബ്, പി.സി. ഏലിയാസ്, വി.വി. ബേബി, വി.ഒ. ഏലിയാസ്, ട്രസ്റ്റിമാരായ വർഗീസ് മേനാച്ചേരി, മനോജ് ടി. പോൾ എന്നിവർ പ്രസംഗിച്ചു.