കോതമംഗലം താലൂക്കുതല പരാതി പരിഹാര അദാലത്ത് 10ന്
1493407
Wednesday, January 8, 2025 4:42 AM IST
കോതമംഗലം: കോതമംഗലം താലൂക്കുതല പരാതി പരിഹാര അദാലത്ത് "കരുതലും കൈത്താങ്ങും’ 10ന് രാവിലെ 10ന് കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ സെന്റ് തോമസ് ഹാളിൽ നടക്കും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും.
വിവിധ വകുപ്പുകളിലേയ്ക്കായി ലഭിച്ച അപേക്ഷകളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ അപേക്ഷകർക്ക് നേരിട്ട് മറുപടി നൽകുന്നതും അദാലത്തിൽ ഉൾപ്പെട്ട വിഷയങ്ങളിലെ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതുമാണെന്ന് കോതമംഗലം തഹസിൽദാർ അറിയിച്ചു.