റിട്ട. പ്രിൻസിപ്പലിന്റെ മരണം: അപകടത്തിന് കാരണമായ കാർ കണ്ടെത്തി
1493227
Tuesday, January 7, 2025 6:37 AM IST
ആലുവ: റിട്ട. എച്ച്എസ്എസ് പ്രിൻസിപ്പലിന്റെ അപകട മരണത്തിന് കാരണമായ കാർ അഞ്ച് ദിവസത്തിനു ശേഷം പോലീസ് കണ്ടെത്തി. ആലുവ ഫ്രണ്ട്ഷിപ് ഹൗസിനു സമീപം താമസിക്കുന്ന ജോഷിയുടെ കാറാണ് 50 ഓളം സിസി ടിവി ക്യാമറകൾ പരിശോധിച്ച് പോലീസ് പിടികൂടിയത്.
കാർ ഓടിച്ചത് ജോഷിയല്ലെന്നാണ് സൂചന. ജോഷിയെ ചോദ്യംചെയ്തു വരികയാണ്. മേപ്പാടി സെന്റ് ജോസഫ്സ് എച്ച്എസ്എസ് റിട്ട. പ്രിൻസിപ്പൽ ആലുവ തുരുത്ത് വാടയ്ക്കൽ ഷേർളി തോമസും സഹോദരൻ സിൽവിയും ഡിസംബർ 31ന് രാത്രി 10.30ന് ബൈക്കിൽ പാതിരാ കുർബാനയ്ക്കു പോകുമ്പോഴാണ് തോട്ടുമുഖം മാർവർ ജംഗ്ഷനിൽവച്ച് കാർ ഇടിച്ചു തെറിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ ഷേർളി രണ്ടാം തിയതി മരിച്ചു. സഹോദരൻ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്.