അശരണരെ ചേർത്തു പിടിക്കുന്നത് പ്രശംസാർഹമെന്ന് ചാണ്ടി ഉമ്മൻ
1492961
Monday, January 6, 2025 4:42 AM IST
പിറവം: നിർധനരും, അശരണരുമായവരെ ചേർത്തുപിടിക്കാൻ കേരള സമൂഹം ഏറെ ശ്രദ്ധചെലുത്തുന്നത് പ്രശംസനീയമാണെന്ന്ചാണ്ടി ഉമ്മൻ എംഎൽഎ. ഉരുൾപൊട്ടലും, വെള്ളപ്പൊക്കവുമെല്ലാം സംഭവിച്ചപ്പോൾ എല്ലാവരും ഒരുമിച്ചു നിന്നത് ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിറവത്ത് രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന അമ്മയോടൊപ്പം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു എംഎൽഎ. കഴിഞ്ഞ 13 വർഷമായി തുടർച്ചയായി സംഘടിപ്പിക്കുന്ന അമ്മയോടൊപ്പം പരിപാടി, നിർധനരായ അമ്മമാർക്ക് ഉപഹാരങ്ങൾ നൽകി ആദരിക്കുന്ന ചടങ്ങാണിത്. പുതുവസ്ത്രങ്ങൾ, ധാന്യകിറ്റ്, നാഗാർജുനയുടെ ആയൂർവേദ മെഡിക്കൽ കിറ്റ്, സഹായ ധനം എന്നിവയും, സ്നേഹവിരുന്നും നൽകിയ ശേഷമാണ് യാത്രയാക്കിയത്.
കമ്പാനിയൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രാജീവ് ഗാന്ധി ഫോറം ചെയർമാൻ സാബു കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. യുഎസ്എയിലെ ഫോമ പ്രസിഡന്റായി തെരഞ്ഞെടുത്ത ബേബി മണക്കുന്നേൽ, പ്രമുഖ പ്രൈവറ്റ് ജെറ്റ് കമ്പനിയായ ഹലോ എയർവേയ്സ് കമ്പനി എംഡി ഷോബി ടി. പോൾ, ചെറുകഥാ കൃത്തായ എസ്. സജിനി എന്നിവരെ ആദരിച്ചു.
യോഗത്തിൽ മുൻ എംഎൽഎ എം.ജെ. ജേക്കബ്,
കൊച്ചി മുൻ മേയർ സൗമിനി ജെയിൻ, ജെഎംപി മെഡിക്കൽ സെന്റർ സെക്രട്ടറി കെ.വി. മാത്യു, ഫോമ ട്രഷറർ സിജിൽ ജോർജ് പാലയ്ക്കലോടി, വൈസ് പ്രസിഡന്റ് ഷാലു മാത്യു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, കൺവെൻഷൻ ജനറൽ സെക്രട്ടറി സുബിൻ കുമാരൻ, സതേൺ റീജിയണൽ വൈസ് പ്രസിഡന്റ് ബിജു ലോസൺ, മുൻ വൈസ് ചെയർമാൻ ലാലി കളപ്പുരയ്ക്കൽ, റോട്ടറി ക്ലബ് ഇന്റർനാഷണൽ കോ-ഓർഡിനേറ്റർ ഡോ. എ.സി. പീറ്റർ, അഡ്വ. ജിൻസി ഗോപകുമാർ,
യുകെ മലയാളി അസോസിയേഷൻ അംഗം തോമസ് പുളിക്കൽ, നാഗാർജുന ഏരിയ സെയിൽസ് മാനേജർ കെ.വി. സന്തോഷ് കുമാർ, ഷാർജ പിറവം പ്രവാസി അസോസിയേഷൻ അംഗം ജോസ് ആട്ടൂർ, വൈഎംസിഎ ഇന്റർനാഷണൽ സെൽ അംഗം ഫ്രഡി ജോർജ് വർഗീസ്, രാജീവ് ഗാന്ധി ഫോറം ജനറൽ സെക്രട്ടറി കുര്യൻ പുളിക്കൽ,
മുൻ പഞ്ചായത്തംഗം ടോണി ചെട്ടിയാകുന്നേൽ, പിറവം സ്നേഹ കൂട്ടായ്മ കോ-ഓർഡിനേറ്റർ തങ്കി സണ്ണി ഇടയത്തുപാറയിൽ തുടങ്ങിയവർ പ്രസംഗിച്ചു. രാജീവ് ഗാന്ധി ഫോറം കൺവീനർ ജോമോൻ വർഗീസ് സ്വാഗതവും, വൈസ് ചെയർമാൻ അഡ്വ. ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.