‘കാറ്റാടി ബീച്ചിൽ സന്ദർശകർക്ക് സുരക്ഷയൊരുക്കണം’
1493387
Wednesday, January 8, 2025 4:21 AM IST
വൈപ്പിൻ: പള്ളിപ്പുറം കാറ്റാടി ബീച്ചിൽ സുരക്ഷയില്ലെന്നും സന്ദർശകർക്ക് അപകട ഭീഷണിയുണ്ടെന്നും നാട്ടുകാർ. ടോയ്ലറ്റ്, ശുദ്ധജല സംവിധാനം എന്നിവയുടെ അഭാവവും സന്ദർശകർക്ക് വിനയാകുന്നുണ്ട്.
ചെറായി ബീച്ചിനു വടക്ക് മാറിയുള്ള കാറ്റാടി ബീച്ചിൽ കഴിഞ്ഞ ടൂറിസം മേളക്കാലത്ത് സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാൽ ഇവിടെ പരിധിവിട്ട് കടലിൽ ഇറങ്ങുന്നവരെ നിയന്ത്രിക്കാൻ ലൈഫ് ഗാർഡുകളുടെ സേവനമില്ല.