പോലീസ് നടപടിക്കെതിരെ ധർണ നടത്തി
1493223
Tuesday, January 7, 2025 6:37 AM IST
പള്ളുരുത്തി: വേലിയേറ്റം തടയാൻ സർക്കാർ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ച കൗൺസിലർ അഭിലാഷ് തോപ്പിലിനെയും നാട്ടുകാരെയും മർദിച്ച പോലീസ് നടപടിക്കെതിരെ പള്ളുരുത്തി പോലീസ് സ്റ്റേഷനിൽ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി. കോൺഗ്രസ് ഇടക്കൊച്ചി, കൊച്ചി സൗത്ത് ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്തഭിമുഖ്യത്തിൽ നടത്തിയ ധർണ കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് എൻ.പി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.പി. ജേക്കബ്, ഡിസിസി ഭാരവാഹികളായ എൻ.ആർ. ശ്രീകുമാർ, ഷെറിൻ വർഗീസ്, നഗരസഭാ പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ തുടങ്ങിയവർ പ്രസംഗിച്ചു.