തിരുനാൾ 11നും 12നും
1492954
Monday, January 6, 2025 4:38 AM IST
പോത്താനിക്കാട്: പുന്നമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ 11നും 12നും ആഘോഷിക്കുമെന്ന് വികാരി ഫാ. ജോണ് കടവൻ അറിയിച്ചു.
11ന് വൈകുന്നേരം 4.15ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, 4.30ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, ആറിന് പ്രദക്ഷിണം (മില്ലുംപടി പന്തലിലേയ്ക്ക്), ഏഴിന് തിരിപ്രദക്ഷിണം പള്ളിയിലേയ്ക്ക്, 8.15ന് സമാപാനാശീർവാദം, ചെണ്ടമേളം.
12ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, അന്പ് എഴുന്നള്ളിക്കൽ, 10ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, 11.30ന് പ്രദക്ഷിണം (മാർതോമ്മ നഗറിലേയ്ക്ക്), 12.30ന് സമാപനാശീർവാദം. 13ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം.