നഗരമധ്യത്തിൽ വീട് കുത്തിത്തുറന്ന് 40 പവനും എട്ടര ലക്ഷവും കവർന്നു
1493231
Tuesday, January 7, 2025 6:37 AM IST
ആലുവ: നഗരമധ്യത്തിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണവും എട്ടര ലക്ഷം രൂപയും കവർന്നു. ചെമ്പകശേരി ആശാൻ കോളനി ആയത്ത് വീട്ടിൽ ഇബ്രാഹിം കുട്ടിയുടെ വീട്ടിൽ നിന്നാണ് പണവും സ്വർണവും മോഷണം പോയത്.
പഴയ കെട്ടിടങ്ങൾ പൊളിച്ച് വിൽക്കുന്ന ഇബ്രാഹിംകുട്ടി ഇന്നലെ രാവിലെ പത്തോടെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയി. ഭാര്യ ലൈല ദന്തരോഗ ചികിത്സയ്ക്കായി ഇടപ്പള്ളി അമൃത ആശുപത്രിയിലേക്കും ഉച്ചയോടെ പോയി. വൈകിട്ട് അഞ്ചോടെ ലൈല തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽ നിന്ന് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഉച്ച സമയത്ത് മോഷണം നടന്നതായാണ് കരുതുന്നത്.
ലൈലയുടെ സ്വർണം അലമാരയിലും പണം കട്ടിലിൽ ബെഡിനടിയിലുമാണ് സൂക്ഷിച്ചിരുന്നത്. ഇബ്രാഹിംകുട്ടിയുടെ മകൻ വിദേശത്താണ്. മകൾ വിവാഹിതയുമാണ്. ആലുവ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി..