സജി ചെറിയാനെതിരെ ലഹരി വിരുദ്ധസെൽ
1492953
Monday, January 6, 2025 4:38 AM IST
മൂവാറ്റുപുഴ: കുട്ടികളുടെ ലഹരി ഉപയോഗത്തേയും, പുകവലിയേയും നിസാരമായി കാണണമെന്ന് പൊതു വേദിയിൽ പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാൻ ഭരണഘടനയെയും രാജ്യത്തെ നിയമങ്ങളെയും വെല്ലുവിളിക്കുകയും അവഹേളിക്കുകയുമാണ് ചെയ്തിരിക്കുന്നതെന്ന് ലഹരി വിരുദ്ധ സെൽ ആരോപിച്ചു.
മദ്യത്തിനും, ലഹരി വസ്തുക്കൾക്കെതിരെ ലക്ഷങ്ങൾ മുടക്കി വിദ്യാർഥികൾക്കിടയിലും, മറ്റു സമൂഹങ്ങളിലും ബോധവൽക്കരണം നടത്തുന്ന സർക്കാരിന്റെ പ്രതിനിധി തന്നെ ഇങ്ങനെ സംസാരിക്കുന്നത് നാടിന് ആപത്താണ്. സംസാരത്തിൽ മിതത്വം പാലിക്കാതെ കുട്ടികൾ പുകവലിക്കുന്നത് വലിയ അപരാധമായി കണക്കാക്കേണ്ടതില്ലെന്ന് പരസ്യപ്രസ്താവന നടത്തിയത് മന്ത്രി പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ലഹരി വിരുദ്ധ സെൽ കോ-ഓർഡിനേറ്റർ ആന്റണി പുല്ലൻ, ജോർജുകുട്ടി പൂണെനിൽ, മനോജ് ഓടക്കൽ, ഷിബു മാലിൽ, ഡെയ്സ് മാത്യു, ലിൻസി കണ്ണാടൻ എന്നിവർ പ്രസംഗിച്ചു.