സമരപ്രഖ്യാപന കണ്വൻഷൻ
1493411
Wednesday, January 8, 2025 4:42 AM IST
മൂവാറ്റുപുഴ: അധ്യാപക സർവീസ് സംഘടന സമര സമിതിയുടെ 22ന് നടക്കുന്ന സൂചനാ പണിമുടക്കുമായി ബന്ധപ്പെട്ട മൂവാറ്റുപുഴ മേഖല സമരപ്രഖ്യാപന കണ്വൻഷൻ ജോയിന്റ് കൗണ്‍സിൽ സംസ്ഥാന സെക്രട്ടേറിയേറ്റംഗം ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എൽദോസ് മാത്യു അധ്യക്ഷത വഹിച്ചു. കെജിഒഎഫ് ജില്ലാ ട്രഷറർ ഡോ. പി. കൃഷ്ണദാസ്,
ജോയിന്റ് കൗണ്‍സിൽ ജില്ലാ ട്രഷറർ കെ.കെ. ശ്രീജേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി സുഭാഷ് മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ലീന പോൾ, ജോയിന്റ് കൗണ്‍സിൽ ജില്ലാ കമ്മിറ്റിയംഗം എം.എസ്. അനൂപ് കുമാർ, മേഖല സെക്രട്ടറി ഗോകുൽ രാജൻ, വൈസ് പ്രസിഡന്റ് കെ.കെ. കബീർ എന്നിവർ പ്രസംഗിച്ചു.