ഭിന്നശേഷി കലോത്സവവും ബഡ്സ് സ്കൂൾ പ്രവേശനോത്സവവും നടത്തി
1493213
Tuesday, January 7, 2025 6:37 AM IST
കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്വർണക്കൂട് ഭിന്നശേഷി കലോത്സവവും ബഡ്സ് സ്കൂളിന്റെ പ്രവേശനോത്സവവും നടത്തി. ഭിന്നശേഷി കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടനും ബഡ്സ് സ്കൂൾ പ്രവേശനോത്സവം എംഒഎസ്സി മെഡിക്കൽ കോളജ് സെക്രട്ടറി ജോയി പി. ജേക്കബ് എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ് അധ്യക്ഷത വഹിച്ചു. പുത്തൻകുരിശ് ഡിവൈഎസ്പി വി.ടി. ഷാജൻ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജോയ്, ലിസി അലക്സ്, രാജമ്മ രാജൻ, ഷൈജാ റെജി, മാത്യൂസ് കുമ്മണ്ണൂർ, ബിന്ദു ജയൻ, നിഷ സജീവ്, ജിംസി മേരി വർഗീസ്, സംഗീത ഷൈൻ, എൻ.വി. കൃഷ്ണൻകുട്ടി, ശോഭന സലീപൻ, മോൻസി പോൾ, വി. സിന്ധു, ഹേമലത രവി, റോസിലി സിംസി, എ.എസ്. പ്രവീൺ എന്നിവർ പ്രസംഗിച്ചു.