വാഹനത്തിനുള്ളിൽ ഡ്രൈവർ മരിച്ചനിലയിൽ
1493312
Tuesday, January 7, 2025 10:16 PM IST
വാഴക്കുളം: വാഹനത്തിനുള്ളിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം വേളൂർ കൊച്ചുപറന്പിൽ സദാനന്ദന്റെ മകൻ സനീഷ് (37) ആണ് മരിച്ചത്. ജോലി ചെയ്തിരുന്ന ആവോലി നടുക്കരയിലെ സ്വകാര്യ ട്രാൻസ്പോർട്ടിംഗ് സ്ഥാപനത്തിൽ വാഹനത്തിനുള്ളിൽ ഇന്നലെ രാവിലെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.