തൈറോയ്ഡ് രോഗ നിര്‍ണയ, ശസ്ത്രക്രിയാ ക്യാമ്പ്
1493220
Tuesday, January 7, 2025 6:37 AM IST
അങ്കമാലി: അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍ ഡിപ്പോര്‍ട്ട്മെന്റ് ഓഫ് തൈറോയ്ഡ്, ബ്രസ്റ്റ് ആൻഡ് എന്‍ഡോക്രെയിന്‍ സര്‍ജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ തൈറോയ്ഡ് രോഗ നിര്‍ണയ, ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡോക്ടറുടെ കണ്സള്ട്ടേഷന് ചാര്‍ജില്‍ 50 ശതമാനം ഇളവ്, അള്‍ട്രാസൗണ്ട് നെക്ക്, തൈറോയ്ഡ് ഫംഗ്ഷന് ടെസ്റ്റ് എന്നീ പ്രാഥമിക പരിശോധനകള്‍ക്കും 50 ശതമാനം ഇളവും, ശസ്ത്രക്രിയകൾക്ക് 30 ശതമാനം ഇളവും ക്യാമ്പിന്റെ ഭാഗമായി നൽകും.
ജനുവരി 6 മുതല്‍ 28 വരെയുള്ള പ്രവൃത്തി ദിനങ്ങളിലായിരിക്കും ക്യാമ്പ് നടക്കുക. ഞായറാഴ്ചകളില്‍ ക്യാമ്പ് ഉണ്ടായിരിക്കുന്നതല്ല. രജിസ്ട്രേഷന് സൗജന്യമാണ്. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടേണ്ട നന്പർ ഫോൺ: 8137974649.