നടമേൽ പള്ളിയിൽ പെരുന്നാൾ
1493393
Wednesday, January 8, 2025 4:33 AM IST
തൃപ്പൂണിത്തുറ: നടമേൽ മർത്ത മറിയം യാക്കോബായ സുറിയാനി റോയൽ മെട്രോപ്പോളിറ്റൻ പള്ളിയിൽ "വിത്തുകൾക്കു വേണ്ടിയുള്ള" വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാൾ 12ന് തുടങ്ങും.
12ന് രാവിലെ 6.30നും 8.15നും കുർബാന, വൈകിട്ട് 6.30ന് ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പെരുന്നാൾ കൊടിയേറ്റും.
പ്രധാന പെരുന്നാൾ ദിനമായ 15ന് രാവിലെ ഏഴിന് കുർബാന, ഒന്പതിന് മൂന്നിന്മേൽ കുർബാന. വിശുദ്ധ ദൈവ മാതാവിന്റെ സൂനോറോ വണക്കം. 11 മുതൽ രണ്ടു വരെ നേർച്ച സദ്യ, വൈകിട്ട് 6.30ന് സന്ധ്യാപ്രാർഥന, പ്രദക്ഷിണം, ആശീർവാദം. പെരുന്നാളിന് മുന്നോടിയായി 9,10,11 തിയതികളിൽ വൈകിട്ട് ആറിന് സന്ധ്യാ നമസ്കാരവും ഗാനശുശ്രുഷയും സുവിശേഷ പ്രസംഗവും നടക്കും.