മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണം: കേരള മദ്യവിരുദ്ധ ഏകോപന സമിതി
1493404
Wednesday, January 8, 2025 4:42 AM IST
കോതമംഗലം: കേരളത്തിൽ ലഹരി ഉപയോഗം അമിതമായി വർധിച്ച് സമൂഹത്തെ സർവനാശത്തിലേക്ക് നയിക്കുന്ന സാഹചര്യത്തിൽ കുട്ടികൾ ലഹരിയും കഞ്ചാവും ബീഡിയും ഉപയോഗിക്കുന്നതിന് പ്രോത്സാഹനം നൽകുന്നവിധം പ്രസ്താവനയിറക്കിയ മന്ത്രി സജി ചെറിയാൻ രാജിവച്ച് സമൂഹത്തോട് മാപ്പ് പറയണമെന്നും എംഎൽഎയുടെ മകനെയടക്കം നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറെ സർക്കാർ അഭിനന്ദിക്കണമെന്നും മദ്യവിരുദ്ധ ഏകോപന സമിതി കോതമംഗലം താലൂക്ക് പ്രവർത്തകയോഗം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി ജെയിംസ് കോറന്പേൽ ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് പ്രസിഡന്റ് മാത്യൂസ് നിരവത്ത് അധ്യക്ഷത വഹിച്ചു. ജോണി കണ്ണാടൻ, ജോയി പടയാട്ടിൽ, റെജി വാരിക്കാട്ട്, കെ.ഇ. കാസിം, ജോബി ജോസഫ്, ബിജു വെട്ടിക്കുഴ, ജോമോൾ സജി, രമണി കൃഷ്ണൻകുട്ടി, കെ.വി. ഏണസ്റ്റ്, സുനിൽ സോമൻ, പോൾ കൊങ്ങാടൻ, മാർട്ടിൻ കിഴേമാടൻ, റ്റി.എം. ഇല്ല്യാസ്, ജിജി പുളിക്കൽ എന്നിവർ പ്രസംഗിച്ചു.