പ്രതിഷേധ ധർണ നടത്തി
1493218
Tuesday, January 7, 2025 6:37 AM IST
പുത്തകുരിശ്: വൈദ്യുതി നിരക്ക് വർധനയ്ക്കും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും എതിരെ ട്വന്റി 20 പാർട്ടി വടവുക്കോട് പുത്തൻകുരിശ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടവുക്കോട് ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തി. എറണാകുളം ജില്ലാ കോ-ഓർഡിനേറ്റർ പി.വൈ. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സന്തോഷ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. കുന്നത്തുനാട് നിയോജകമണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പീറ്റർ കെ. ജോസഫ്, പി.വൈ. മത്തായി തുടങ്ങിയവർ പ്രസംഗിച്ചു.