പെരുന്നാളിന് കൊടിയേറി
1492957
Monday, January 6, 2025 4:38 AM IST
പോത്താനിക്കാട് : പുളിന്താനം സെന്റ് ജോണ്‍സ് ബസ്ഫാഗെ യാക്കോബായ പള്ളിയിൽ ഇന്നും നാളെയുമായി നടക്കുന്ന വിശുദ്ധ യൂഹാനോൻ മാംദോനയുടെ ഓർമ പെരുന്നാളിന് വികാരി ഫാ. എൽദോസ് പാറയ്ക്കപുത്തൻപുര കൊടിയേറ്റി.
ഇന്ന് രാവിലെ 6.45ന് പ്രഭാത നമസ്കാരം, 7.30ന് ദനഹ പെരുന്നാൾ, വിശുദ്ധ കുർബ്ബാന, വൈകുന്നേരം 6.45ന് സന്ധ്യാ പ്രാർഥന, 8.45ന് പ്രദക്ഷിണം, 10ന് ആശീർവാദം. നാളെ രാവിലെ 7.30ന് പ്രഭാത പ്രാർഥന, 8.45ന് വിശുദ്ധ അഞ്ചിൻമേൽ കുർബാന, 10.45ന് ധൂപപ്രാർത്ഥന, 11.15ന് പ്രദക്ഷിണം, ഉച്ചയ്ക്ക് 12ന് ആശീർവാദം, 12.15ന് ലേലം, ഒന്നിന് കൊടിയിറക്ക്.