മയക്കുമരുന്ന് വ്യാപനം, തകർന്ന റോഡ്, തെളിയാത്ത വഴിവിളക്കുകൾ പരാതി പട്ടികയുമായി വീട്ടമ്മമാർ
1492950
Monday, January 6, 2025 4:38 AM IST
പെരുമ്പാവൂർ: ഗ്രാമയാത്രയുടെ മൂന്നാം ദിനം 103 വീടുകൾ എൽദോസ് കുന്നപ്പള്ളി എംഎൽഎ സന്ദർശിച്ചു. പെരുമാനി ഭാഗത്ത് കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനമോടിച്ചു പോകുന്നത് വ്യാപകമാണെന്നും അക്രമ സംഭവങ്ങൾ ഉണ്ടാകുന്നുവെന്നും നടപടി സ്വീകരിക്കണമെന്നും വീട്ടമ്മമാർ പരാതിപ്പെട്ടു.
പ്രദേശത്തെ തകർന്ന പിഡബ്ല്യുഡി റോഡുകൾ ശ്രദ്ധയിൽപ്പെടുത്തിയത് ഉടൻ ടാറിംഗ് നടത്താനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി എംഎൽഎ അറിയിച്ചു. പഞ്ചായത്ത് റോഡുകളുടെ പുനരുദ്ധാരണവും വഴിവിളക്കുകൾ തെളിയാത്തതുമായ നിരവധി പദ്ധതികൾ എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തി.
കോർപ്പറേറ്റ് പാനലിൽ ജയിച്ചുവന്ന മെമ്പർമാർ പ്രദേശത്തെ എംഎൽഎ, എംപി എന്നിവരെ ബഹിഷ്കരിക്കുകയും സംയുക്തമായി പദ്ധതികൾ നടപ്പിലാക്കാൻ വിമുഖത കാണിക്കുന്നതുമാണ് വാർഡിന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് മൂന്നാം ദിവസത്തെ ഗ്രാമയാത്ര ഉദ്ഘാടനം ചെയ്ത കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാജി സലീം കുറ്റപ്പെടുത്തി.