ദേശീയപാതയിൽ സിഗ്നൽ തെറ്റിച്ചെത്തിയ കാർ മറ്റൊരു കാറിൽ ഇടിച്ചു
1492946
Monday, January 6, 2025 4:28 AM IST
പനങ്ങാട്: ദേശീയപാതയിൽ മാടവന ജംഗ്ഷനിൽ സിഗ്നൽ തെറ്റിച്ചെത്തിയ കാർ മറ്റൊരു കാറിൽ ഇടിച്ചു. നെട്ടൂർ പഴയ മാർക്കറ്റ് ഭാഗത്തുനിന്ന് വന്ന കാർ സിഗ്നൽ ലഭിച്ച് പനങ്ങാട് ഭാഗത്തേക്ക് ജംഗ്ഷൻ മുറിച്ചു കടക്കുന്നതിനിടെ കുണ്ടന്നൂർ ഭാഗത്തുനിന്ന് സിഗ്നൽ തെറ്റിച്ച് വന്ന കാർ ഇടിക്കുകയായിരുന്നു.
ഇടിയേറ്റ കാർ നിയന്ത്രണം തെറ്റി റോഡരികിലുണ്ടായിരുന്ന ബൈക്കിലിടിച്ച് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറി. യാത്രക്കാർക്ക് ആർക്കും കാര്യമായി പരിക്കേറ്റില്ല. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ്. ശനിയാഴ്ച്ച രാത്രി 11 ഓടെയായിരുന്നു അപകടം.