മാണിക്കമംഗലം ടൂറിസം ഡെസ്റ്റിനേഷൻ ആൻഡ് ഓപ്പൺ ജിം ഉദ്ഘാടനം നാളെ
1492945
Monday, January 6, 2025 4:28 AM IST
കാലടി: മാണിക്കമംഗലം ടൂറിസം ഡെസ്റ്റിനേഷൻ ആൻഡ് ഓപ്പൺ ജിംനേഷ്യത്തിന്റെ ഉദ്ഘാടനം ഏഴിന് നടക്കുമെന്ന് റോജി എം. ജോൺ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി എന്നിവർ അറിയിച്ചു. ഏഴിന് വൈകിട്ട് ആറിന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. റോജി എം. ജോൺ എംഎൽഎ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയാകും.
ടൂറിസം വകുപ്പിന്റെ 48,85,000 രൂപയും എംഎൽഎയുടെ ആസ്തി വികസന ഫണ്ട് 43,14,000 രൂപയും പഞ്ചായത്തിന്റെ 15,86,000 രൂപയും ചെലവഴിച്ചാണ് വാക് വേ, ഓപ്പൺ ജിംനേഷ്യം, കുട്ടികൾക്കുള്ള പാർക്ക് എന്നിവ തയാറാക്കിയിട്ടുള്ളത്. ഇവിടെയെത്തുന്നവർക്ക് ഉപയോഗിക്കുന്നതിനുള്ള ശൗചാലയവും ഒരുക്കിയിട്ടുണ്ട്.