എംഡിഎംഎയുമായി യുവാവ് പിടിയില്‍
1492943
Monday, January 6, 2025 4:28 AM IST
കൊച്ചി: എംഡിഎംഎയുമായി യുവാവിനെ പോലീസ് പിടികൂടി. പാലാരിവട്ടം പള്ളിച്ചാമ്പില് റോഡ് വെളുത്തേടത്ത് വീട്ടില്‍ അര്ജുന് (30) ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 1.14 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
യുവാക്കള്‍ക്കിടയില്‍ ഉപയോഗത്തിനായി രാസലഹരി കൊണ്ടുവരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കലൂരില്‍ നിന്നാണ് ഇയാളെ ഡാന്‍സാഫ് സംഘം പിടികൂടിയത്.