ഓട്ടോ ഡ്രൈവറുടെ മൃതദേഹം കായലിൽ കണ്ടെത്തി
1492856
Sunday, January 5, 2025 11:43 PM IST
ചെറായി: ഓട്ടോ ഡ്രൈവറുടെ മൃതദേഹം ചെറായി ബീച്ച് റോഡ് പാലത്തിനു സമീപം കായലിൽ കണ്ടെത്തി. മുനന്പം മാണി ബസാർ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ കോവിലകത്തുംകടവ് വെങ്ങോലം കുന്നിൽ ഗോപാലന്റെ മകൻ ബാബു (55) ആണ് മരിച്ചത്.
ഇയാളുടെ ഓട്ടോറിക്ഷ മൃതദേഹം കണ്ട ഭാഗത്ത് റോഡിൽ പാർക്ക് ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം. മുനന്പം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടം നടക്കും. ഭാര്യ: നിഷ. മക്കൾ: ബിൻഷൻ, ബിനീഷ .