വാഹനാപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1492854
Sunday, January 5, 2025 11:43 PM IST
നെടുന്പാശേരി: അത്താണിയിൽ ജിമ്നിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അകപ്പറന്പ് എയർപോർട്ട് നഗർ ഇരിയാട്ട് തറ കൃഷ്ണന്റെ മകൻ സഞ്ജയ് കൃഷ്ണ (22) ആണ് മരിച്ചത് . ബുധനാഴ്ച വൈകിട്ട് അത്താണി കാംകോയ്ക്ക് സമീപത്തായിരുന്നു അപകടം.
സഞ്ജയ് കൃഷ്ണ അകപ്പറന്പിൽ നിന്ന് അത്താണിയിലേയ്ക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, ഇന്നലെ രാവിലെ 10.40 ന് മരണമടഞ്ഞു .സംസ്കാരം ഇന്ന് 11ന് തെറ്റാലി എസ്എൻഡിപി ശ്മശാനത്തിൽ. മാതാവ്: സിന്ധു. സഹോദരി: ദേവിക.