നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരി മരിച്ചു
1492853
Sunday, January 5, 2025 11:43 PM IST
വൈപ്പിൻ : നിയന്ത്രണംവിട്ട കാർ ഇടിച്ച് വഴിയാത്രക്കാരി മരണമടഞ്ഞു. നായരന്പലം മാനാട്ടുപറന്പ് ഇല്ലിപ്പറന്പിൽ സിമി (42)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മാനാട്ട്പറന്പ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട കാർ സമീപത്തെ വൈദ്യുതി പോസ്റ്റും ഇടിച്ചു തകർത്തു. കാറിലുണ്ടായിരുന്ന നാലുപേർക്കും നിസാര പരിക്കുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് പറപ്പെടുന്നു.
ഗുരുതരമായി പരിക്കേറ്റ സിമിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. ഞാറക്കൽ പള്ളത്തുശേരി കുടുംബാംഗമാണ്. ജില്ലാ മൃഗാശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായ സിമി കേരള മഹിളാസംഘം വൈപ്പിൻ മണ്ഡലം കമ്മറ്റിയംഗവും സിപിഐ മാനാട്ടുപറന്പ് ബ്രാഞ്ച് മെന്പറുമാണ്. ഭർത്താവ് : പരേതനായ സുനിൽ സൈമണ്‍. മകൻ: ഡേവിഡ് (ബിഎ വിദ്യാർഥി, കാലടി സംസ്കൃത സർവകലാശാല). സംസ്കാരം ഇന്ന് നടക്കും.