ആവോലി ഫെസ്റ്റിന് തുടക്കമായി
1492561
Sunday, January 5, 2025 4:15 AM IST
വാഴക്കുളം: ആവോലി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആവോലി ഫെസ്റ്റിന് ആനിക്കാട് ചിറപ്പടിയിൽ തുടക്കം കുറിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിന്റെ പതാക ആവോലി പഞ്ചയാത്ത് പ്രസിഡന്റ് ഷെൽമി ജോണ്‍സ് ഉയർത്തി. തുടർന്ന് നടന്ന യോഗം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ഷെൽമി ജോണ്‍സ് അധ്യക്ഷത വഹിച്ചു.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യപ്രഭാഷണം നടത്തി. ഇന്ന് നടക്കുന്ന സമാപന സമ്മേളനം മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ സമാഹരിച്ച തുകയും ലൈഫ് ഭവനപദ്ധതി വിഹിതവും ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച 13 വീടുകളുടെ താക്കോൽദാനവും ഇതോടനുബന്ധിച്ച് നടത്തും.
മുൻ എംഎൽഎ എൽദോ ഏബ്രഹാം, ആവോലി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആൻസമ്മ വിൻസെന്റ്, വി.എസ്. ഷെഫാൻ, ബിന്ദു ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.