ആദിവാസി ഗ്രാമത്തിൽ വീട് കത്തിനശിച്ചു
1492550
Sunday, January 5, 2025 4:12 AM IST
കോതമംഗലം: ആദിവാസി ഗ്രാമത്തിൽ വീട് കത്തിനശിച്ചു. കുട്ടന്പുഴ പഞ്ചായത്ത് ഏഴാം വാർഡിൽ വെള്ളാരംകുത്ത് ആദിവാസി ഗ്രാമത്തിൽ പുത്തൻപുര ജയൻ (കാക്കനാട്ട് ബാബു) സുജാത ദന്പതികളുടെ വീടാണ് ഇന്നലെ രാവിലെ കത്തി നശിച്ചത്.
വീട്ടിലുണ്ടായിരുന്ന കട്ടിൽ, അലമാര, വസ്ത്രങ്ങൾ അടക്കം പൂർണമായും കത്തിനശിച്ചു. ഉണക്കാൻ ഇട്ടിരുന്ന ഒട്ടുപാലിന് തീപിടിച്ചതാവാം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തംഗം ഡെയ്സി ജോയി ആവശ്യപ്പെട്ടു.