യുവാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
1492501
Saturday, January 4, 2025 10:48 PM IST
തൃപ്പൂണിത്തുറ: യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃപ്പൂണിത്തുറ പള്ളിപ്പറന്പ്കാവ് വാരിയംപുറത്ത് പുന്നവയലിൽ പരേതനായ രവിയുടെ മകൻ ജീവനെ(45)യാണ് മരിച്ചനിലയിൽ കണ്ടത്.
വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ജീവനെ രണ്ടു ദിവസമായി കാണാത്തതിനെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ സുഹൃത്തുക്കൾ അന്വേഷിച്ചെത്തിയപ്പോൾ മരിച്ച നിലയിൽ കാണുകയായിരുന്നു.
ഹിൽപാലസ് പോലീസ് ഇൻക്വിസ്റ്റ് നടത്തിയ ശേഷം മൃതദേഹം എറണാകുളം ജനറലാശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. സംസ്കാരം ഇന്ന്. ഭാര്യ: സിനോ. മകൾ: പവിത്ര. മാതാവ്: ഗീത.