മണ്ണൂരിൽ മിനിവാൻ നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചു
1492556
Sunday, January 5, 2025 4:12 AM IST
കോലഞ്ചേരി: മൂവാറ്റുപുഴ-പെരുമ്പാവൂർ എംസി റോഡ് മണ്ണൂരിൽ കോട്ടയത്തുനിന്നും പട്ടാമ്പിയിലേക്ക് സ്ക്രാപ്പ് കയറ്റി പോയ ടാറ്റാ എയ്സ് വാഹനം റോഡിന് എതിർ വശത്തെ വൈദ്യുത പോസ്റ്റിൽ ഇടിച്ചു കയറി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരമെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഇന്നലെ രാവിലെ 8.45ഓടെയായിരുന്നു അപകടം. വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും യാത്രക്കാരനും നിസാര പരിക്കേറ്റു. സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെ തൂണുകളും തകർത്താണ് വാഹനം നിന്നത്.