തൃപ്പൂണിത്തുറയിൽ തെരുവ് നായ്ക്കുട്ടികൾ ചത്ത നിലയിൽ
1492543
Sunday, January 5, 2025 4:01 AM IST
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മാർക്കറ്റിന് പിന്നിലുള്ള ഒഴിഞ്ഞ പറമ്പിൽ തെരുവു നായ്ക്കുട്ടികളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. ആറ് നായ്ക്കളുടെ ജഡം കണ്ടെത്തി. രണ്ടു നായ്ക്കളുടെ ജഡം കുഴിച്ചു മൂടിയതായി പറയുന്നു.
രണ്ടു ദിവസമായി റോഡിനോട് ചേർന്ന് അഴുകിയ ജഡങ്ങളിൽ നിന്നുള്ള ദുർഗന്ധം വമിക്കുകയാണെന്ന് പറയുന്നു. നായ്ക്കളെ വിഷം കൊടുത്തു കൊന്നതാണെന്നു സംശയമുള്ളതായി മാർക്കറ്റിലെ കച്ചവടക്കാർ പറഞ്ഞു.
മാർക്കറ്റിൽ ഇറച്ചി, മീൻ മാലിന്യങ്ങൾ സുലഭമായി ലഭിക്കുന്നതിനാൽ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പരാതിയുണ്ട്.