വന്യമൃഗ ആക്രമണം ചെറുക്കാൻ റോഡിന്റെ വശങ്ങളിലെ അടിക്കാട് വെട്ടി
1492372
Saturday, January 4, 2025 5:10 AM IST
കോതമംഗലം: കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടുവാനായി ഭൂതത്താന്‍കെട്ട് മുതല്‍ വടാട്ടുപാറ മീരാന്‍സിറ്റി വരെ റോഡിന് ഇരുവശവുമുള്ള അടിക്കാട് വടാട്ടുപാറ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വെട്ടിത്തെളിച്ചു.10 മീറ്റര്‍ വീതിയില്‍ ഏഴ് കിലോമീറ്റര്‍ ദൂരം മൂന്ന് ഘട്ടങ്ങളായാണ് വെട്ടിത്തെളിച്ചത്.
വടാട്ടുപാറയിലെ മുഴുവന്‍ നാട്ടുകാരുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ നടത്തിയ കാടു തെളിയ്ക്കല്‍ പദ്ധതിക്ക് കെ.എം. വിനോദ്, എം.കെ. രാമചന്ദ്രന്, ജെയിംസ് കോറമ്പേല്‍, ഫാ. ജിനോ ഇഞ്ചപ്ലാക്കല്‍, കെ.എസ്. സനൂപ് , രേഖ രാജു,
പി.കെ. പൗലോസ്, ഫാ. വറുഗീസ് പോള്‍ പുതുമനക്കുടി, ബിനോയ് കൊളത്താശേരി, ബിജു കൊളുത്താശ്ശേരി, സജി പെലക്കുടിയില്, കെ.എസ്. ബിനോയ്, പി.വി. വറുഗീസ്, ജോബി കാരംചേരി തുടങ്ങിയവർ നേതൃത്വം നല്കി.
മര്ത്തോമ്മസിറ്റിയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും, തുണ്ടം, വടാട്ടുപാറ ഫോറസ്റ്റ് ഉദ്യോഗസ്ഥരും വാച്ചര്‍മാരും ജനകീയ കൂട്ടായ്മയിൽ സഹകരിച്ചു.