കോ​ത​മം​ഗ​ലം: ബ്ലാ​വ​ന പാ​ലം നി​ർ​മാ​ണ​ത്തി​ന്‍റെ സ​ർ​വേ ന​ട​പ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ​ക്കാ​യി 8,93,000 രൂ​പ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു. വി​ഷ​യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ജ​സ്റ്റി​സ് സി.​എ​സ്. ഡ​യ​സി​ന്‍റ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.

കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ബ്ലാ​വ​ന ക​ട​വി​ൽ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന 2020 ലെ ​ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​തി​നെ​തി​രെ 2024ൽ ​ആ​ദി​വാ​സി മൂ​പ്പ​ൻ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് പു​തി​യ ഉ​ത്ത​ര​വ്. കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി​മേ​ഖ​ല​യി​ലേ​ക്കു​ള്ള ഏ​ക ക​ട​ത്തു​ക​ട​വാ​യ ബ്ലാ​വ​ന​യി​ൽ അ​ടി​യ​ന്ത​ര​മാ​യി പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി തേ​ര ആ​ദി​വാ​സി​ക്കു​ടി കാ​ണി​ക്കാ​ര​ൻ ചു​ങ്കാ​ൻ താ​യ​പ്പ​ൻ, കു​ഞ്ചി​പ്പാ​റ കാ​ണി​ക്കാ​ര​ൻ അ​ല്ലി കൊ​ച്ച​ല​ങ്കാ​ര​ൻ, വാ​രി​യം കാ​ണി​ക്കാ​ര​ൻ ചി​ന്ന​യ്യ​ൻ അ​ല​ങ്കാ​ര​ൻ,

ത​ല​വ​ച്ചു​പ​റ കാ​ണി​ക്കാ​ര​ൻ പൊ​ന്നു​സ്വാ​മി വ​ലി​യ​അ​ല​ങ്കാ​ര​ൻ, പ്ര​ദേ​ശ​വാ​സി​യാ​യ ജോ​ർ​ജു​കു​ട്ടി കൂ​ന​ത്താ​ൻ, ഫാ​ർ​മേ​ഴ്സ് അ​വേ​ർ​ണ​സ് റി​വൈ​വ​ൽ മൂ​വ്മെ​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ജു​മോ​ൻ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും 2020ൽ ​കോ​ട​തി മൂ​വാ​റ്റു​പു​ഴ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റോ​ട് ഒ​രു മാ​സ​ത്തി​ന​കം കേ​ന്ദ്ര - വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ൽ അ​നു​മ​തി​ക്കാ​യു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര മ​ന്ത്രാ​ല​യം കാ​ല​താ​മ​സം കൂ​ടാ​തെ​ത​ന്നെ അ​നു​മ​തി കൊ​ടു​ക്ക​ണ​മെ​ന്നും അ​ടി​യ​ന്ത​ര​മാ​യി പാ​ലം പ​ണി ആ​രം​ഭി​ക്ക​ണ​മെ​ന്നും വി​ധി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് സ​മ​യ​ബ​ന്ധി​ത​മാ​യി അ​പേ​ക്ഷ അ​പ്ലോ​ഡ് ചെ​യ്തെ​ങ്കി​ലും പാ​ല​ത്തി​ന്‍റെ ഇ​രു ക​ര​ക​ളി​ലും പു​ഴ​യി​ലു​മാ​യി 10 സെ​ന്‍റീ​മീ​റ്റ​ർ വ്യാ​സ​ത്തി​ൽ എ​ട്ട് ബോ​ർ ഹോ​ളു​ക​ൾ നി​ർ​മി​ക്കാ​ൻ നാ​ലു​വ​ർ​ഷ​മാ​യി​ട്ടും വ​നം വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പാ​ലം പ​ണി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി.

ഭൂ​രി​ഭാ​ഗം ഗു​ണ​ഭോ​ക്താ​ക്ക​ളും ആ​ദി​വാ​സി​ക​ൾ ആ​യ​തി​നാ​ൽ 2006ലെ ​വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം വ​നം​വ​കു​പ്പി​ന് അ​നു​മ​തി ന​ൽ​കാ​മെ​ന്നി​രി​ക്കെ ഒ​രു​മാ​സ​ത്തി​ന​കം പാ​ലം നി​ർ​മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​കൊ​ണ്ട് 2020 ൽ​ത​ന്നെ വി​ധി പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ആ ​വി​ധി ന​ട​പ്പാ​ക്കി​യെ​ടു​ക്കാ​ൻ ആ​ദി​വാ​സി മൂ​പ്പ​ന്മാ​ർ അ​ട​ക്ക​മു​ള്ള ഹ​ർ​ജി​ക്കാ​ർ 2024ൽ ​വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കേ​ണ്ടി​വ​ന്നു.