വീടിന്റെ താക്കോൽദാനം നടത്തി
1492379
Saturday, January 4, 2025 5:10 AM IST
മൂവാറ്റുപുഴ: നിര്‍മല ഹയര്‍ സെക്കൻഡറി സ്കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഘടന(നാം)ന്റെ നേതൃത്വത്തില്‍ കിഴക്കേക്കരയില്‍ പുനര്‍നിര്‍മിച്ച് നല്കുന്ന വീടിന്റെ താക്കോല്‍ ദാനം നടത്തി.
മൂവാറ്റുപുഴ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജോസ് കുര്യാക്കോസ് വീടിന്റെ താക്കോല്‍ദാന ചടങ്ങുകള്‍ നിര്‍വഹിച്ചു. ചടങ്ങില്‍ നാം പ്രസിഡന്റ് ഒ.വി. അനീഷ് അധ്യക്ഷത വഹിച്ചു. ശിവന് എന്നയാളുടെ കുടുംബത്തിനാണ് നാം വീട് പുനര്‍നിര്‍മിച്ച് നല്‍കിയത്.
വൈഎംസിഎ പ്രസിഡന്റും നിര്‍മലയുടെ പൂര്‍വ്വ വിദ്യാര്‍ഥിയുമായ രാജേഷ് മാത്യു മുഖ്യാതിഥിയായി. ഫാ. ആന്റണി പുത്തന്‍കുളം, വാര്‍ഡംഗം അജി മുണ്ടാട്ട്, നാം ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ ശിവദാസ് നായര്‍, സോണി മാത്യു മാരിക്കാലയില്, ഫേമസ് വര്‍ഗീസ്, സല്മാന്, പ്രദീപ് തുടങ്ങി പങ്കെടുത്തു.