സ്കൂൾ ബാൻഡിന്റെയും ചെണ്ടയുടെയും അരങ്ങേറ്റം നടത്തി
1492375
Saturday, January 4, 2025 5:10 AM IST
കോതമംഗലം: ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ സ്കൂൾ ബാൻഡിന്റെയും ചെണ്ടയുടെയും അരങ്ങേറ്റം നടത്തി. ദീർഘനാളത്തെ പരിശീലനത്തിന് ശേഷമാണ് ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളിയുടെ തിരുനാൾ കൊടിയേറ്റത്തിനോടനുബന്ധിച്ച് അരങ്ങേറ്റം നടത്തിയത്. ബാൻഡ് ടീമിൽ 20 കുട്ടികളും, ചെണ്ട ടീമിൽ ഏഴു കുട്ടികളുമാണ് അരങ്ങേറ്റം നടത്തിയത്.
കോതമംഗലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. മാത്യു മുണ്ടക്കൽ, ഫാ. മാത്യു അത്തിക്കൽ, ഫാ. സൈമൺ ചിറമേൽ, ഫാ. ജോൺസൻ ഒറോപ്ലാക്കൽ, ഫാ. ജോസഫ് പൊന്നേത്ത്, സിസ്റ്റർ ഹെയ്സി ഇഗ്നേഷ്യസ്, ഷിജ മാത്യു, സിസ്റ്റർ റോസ് ജെയിംസ്, അധ്യാപകർ, പിടിഎ അംഗങ്ങൾ, മാതാപിതാക്കൾ, ഇടവകാംഗങ്ങൾ എന്നിവർ പങ്കെടുത്തു.