പിറവം പെരുന്നാൾ നിറവിൽ: ഇന്ന് പ്രദക്ഷിണ സംഗമം
1492555
Sunday, January 5, 2025 4:12 AM IST
പിറവം: പിറവത്ത് ഇന്ന് രാത്രി മൂന്നു ദേവാലയങ്ങളുടെ പ്രദക്ഷിണ സംഗമം. ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫെറോന പള്ളിയിലെയും സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെയും യാക്കോബായ കോൺഗ്രിഷേൻ സെന്റെറിലേയും പ്രദക്ഷിണങ്ങൾ ഒപ്പത്തിനെപ്പം നടക്കും. ഇതിൽ പങ്കെടുക്കുന്നതിനും കാണുന്നതിനുമായി ആയിരക്കണക്കിനാളുകൾ ഇന്ന് വൈകുന്നേരം പിറവത്ത് എത്തിച്ചേരും.
യാക്കോബായ, ഓർത്തഡോക്സ് പള്ളികളിലെ പ്രദക്ഷിണം ഇന്ന് വൈകുന്നേരം അഞ്ചോടെ പേപ്പതി ചാപ്പലിൽ നിന്നും ആരംഭിക്കും. ക്നാനായ പള്ളിയുടേത് ന്യൂബസാർ ജംഗ്ഷനിലെ കുരിശടിയിൽ നിന്നും തുടങ്ങും.
ടൗണിൽ ആദ്യം ഓർത്തഡോക്സ് പള്ളിയുടെ പ്രദക്ഷിണമാണ് പ്രവേശിക്കുക. പിന്നാലെ ക്നാനായ പള്ളിയുടേയും യാക്കോബായ പള്ളിയുടേയും പ്രദക്ഷിണമെത്തും. പിറവത്തെ ഉത്സവ ലഹരിയിലാഴ്ത്തിയിരിക്കുന്ന പെരുന്നാൾ ചടങ്ങുകൾ നാളെ സമാപിക്കും.