എൻഎഡി റോഡ് അറ്റകുറ്റപ്പണി നാളെ മുതൽ
1492533
Sunday, January 5, 2025 3:52 AM IST
ആലുവ: തകർന്നു കിടക്കുന്ന എൻഎഡി റോഡിന്റെ അറ്റകുറ്റപ്പണി നാളെ മുതൽ ആരംഭിക്കും. അശോകപുരം കൊച്ചിൻ ബാങ്ക് ജംഗ്ഷൻ മുതൽ മണലിമുക്ക് വരെയുള്ള എൻഎഡി റോഡിൽ കോമ്പാറ ജംഗ്ഷൻ മുതൽ മണലിമുക്ക് വരെയുള്ള ടൈൽ ജോലികളും ഇതോടൊപ്പം നടക്കുമെന്ന് പിഡബ്ല്യുഡി റോഡ്സ് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.