നിർമല ഗിരി റോഡ് തുറന്നു
1492373
Saturday, January 4, 2025 5:10 AM IST
മൂവാറ്റുപുഴ: ആവോലി പഞ്ചായത്ത് 14-ാം വാർഡിൽ നിർമല കോളജിനോട് ചേർന്ന് പുതിയതായി നിർമിച്ച നിർമല ഗിരി റോഡ് പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ് ഉദ്ഘാടനം ചെയ്തു. പ്രേദേശവാസികളുടെ ചിരകാല സ്വപ്നമായിരുന്ന പദ്ധതി റോഡ് ഓൺ ഫണ്ട് ഉപയോഗിച്ചാണ് നടപ്പാക്കിയത്.
വാർഡംഗം രാജേഷ് പൊന്നുംപുരയിടം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജോർജ് തെക്കുംപുറം, ആന്റണി പുല്ലൻ, ടോമി മാറാമറ്റം, നവാസ് മുണ്ടാട്ട്, സോണി ചക്കാലക്കുടിയിൽ, അനൂപ് കൊച്ചു കുടിയിൽ, അമ്പിളി രാജേഷ് എന്നിവർ പ്രസംഗിച്ചു.