തിരുനാൾ : തേവര സെന്റ് ജോസഫ്സ് പള്ളിയില്‍ തിരുനാളിന് എട്ടിന് കൊടിയേറും
1492538
Sunday, January 5, 2025 4:01 AM IST
കൊച്ചി: തേവര സെന്റ് ജോസഫ് പള്ളിയില്‍ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാളിന് എട്ടിന് കൊടിയേറി 12ന് സമാപിക്കും. എട്ടിന് വൈകുന്നേരം 5.30ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കൊടിയേറ്റും.
ഫാ. റോബിന് ഡാനിയല്‍ വചനപ്രഘോഷണം നടത്തും. ഒമ്പതിന് വൈകുന്നേരം 5.30ന് ദിവ്യബലി, നൊവേന, ആരാധന എന്നിവയ്ക്ക് കണ്ണൂര്‍ സഹായമെത്രാന്‍ ഡോ. ഡെന്നി കുറുപ്പശേരി മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ഷെല്ട്ടന് കാക്കിരിയില്‍ വചനപ്രഘോഷണം നടത്തും. രാത്രി 7.30ന് ഇംഗ്ലീഷില്‍ ദിവ്യബലി.
10ന് വൈകുന്നേരം 5.15ന് പ്രസുദേന്തിമാരുടെ വാഴ്ച. 5.30ന് ഫാ. മാര്ട്ടിന് തൈപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. ഇടവകയില്‍ സേവനം ചെയ്ത സഹവികാരിമാര്‍ സഹകാര്‍മികത്വം വഹിക്കും. ഫാ. ആന്റണി ഷൈന്‍ കാട്ടുപറമ്പില്‍ വചനപ്രഘോഷണം നടത്തും.
11ന് വൈകുന്നേരം 5.30നുള്ള ദിവ്യബലിക്ക് ഫാ. ബാബു വാവക്കാട്ട് കാര്‍മികനാകും. ഫാ.ആല്ഫിന് ആന്റണി കൊച്ചുവീട്ടില്‍ വചനപ്രഘോഷണം നടത്തും. തുടര്‍ന്ന് വടക്കുഭാഗത്തേക്ക് പ്രദക്ഷിണം ഉണ്ടായിരിക്കും.
തിരുനാള്‍ ദിനമായ 12ന് വൈകുന്നേരം 5.30ന് ദിവ്യബലി, വാര്‍ഷിക നൊവേന. ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. സേവ്യര്‍ കുടിയാംശേരി വചനപ്രഘോഷണം നടത്തും. തുടര്‍ന്ന് തെക്കുഭാഗത്തേക്ക് പ്രദക്ഷിണം .