പാറക്കടവ് ബാങ്കിന്റെ പ്ലാറ്റിനം ജൂബിലി മന്ദിരം തുറന്നു
1492546
Sunday, January 5, 2025 4:01 AM IST
നെടുമ്പാശേരി: പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന പാറക്കടവ് സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് ഉൾപ്പെടെ മൂന്ന് നിലകളിലായി നിർമിച്ച പുതിയ പ്ലാറ്റിനം ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു .
ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് വി.എൻ. അജയകുമാർ അധ്യക്ഷനായി. പ്രത്യാശ പാലിയേറ്റീവ് സെൻറും, ബാങ്ക് സ്ഥാപക പ്രസിഡന്റ് കാളത്തി മേയ്ക്കാട് നാരായണൻ നമ്പൂതിരി ഛായചിത്ര അനാച്ഛാദനവും റോജി എം. ജോൺ എംഎൽഎ സ്ട്രോംഗ് റൂം ഉദ്ഘാടനവും, പ്രതിഭകളെ ആദരിക്കലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷും നടത്തി. മുൻ ബാങ്ക് പ്രസിഡന്റുമാരെ ആദരിക്കലും പാലിയേറ്റീവ് ഉപകരണങ്ങൾ ഏറ്റുവാങ്ങുന്നതും പഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് താരാ സജീവ് , മെമ്പർ റൈജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെയ്സി ടോമി, അഡ്വ. കെ.വൈ. ടോമി, പി.പി. ജോയി, ആശാ ദിനേശൻ, ജിഷാ ശ്യാം, ശാരദ ഉണ്ണികൃഷ്ണൻ, ബാങ്ക് സെക്രട്ടറി അനിതാ പി. നായർ, എളവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. ജോസ്,
വട്ടപ്പറമ്പ് ഗ്രാമീണ ബാങ്ക് പ്രസിഡന്റ് എം.ടി. മാർട്ടിൻ , വനിതാ സഹകരണ സംഘം പ്രസിഡന്റ് റീന രാജൻ, ജിബൻ വർഗീസ് , ചന്ദ്രബോസ്, ജെയ്സൻ പാനികുളങ്ങര, ജി. ശ്രീകുമാർ കാളത്തി മേയ്ക്കാട് പരമേശ്വരൻ നമ്പുതിരി ,
ടി.വി. ജോഷി, മുൻ പ്രസിഡന്റുമാരായ ജോർജ് ഡി. ഇരുമ്പൻ, എം.ആർ. സുരേന്ദ്രൻ, പി.ജെ. വർഗീസ്, സി.എൻ. മോഹനൻ, എം.കെ. പ്രകാശൻ, ടി.ടി. സുനിൽ, സി.എ. പോളച്ചൻ, സി.എം. സാബു, കെ.ആർ. വിൻസന്റ്, ടി.ഡി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.