ബൈക്കിൽ കെഎസ്ആർടിസി ബസിടിച്ച് കോളജ് അധ്യാപകന് ദാരുണാന്ത്യം
1492503
Saturday, January 4, 2025 10:48 PM IST
അങ്കമാലി: ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ കോളജ് അധ്യാപകൻ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അനുരഞ്ജാണ് (42) മരിച്ചത്.
മൂക്കന്നൂർ ഫിസാറ്റ് കോളജിലെ അസിസ്റ്റന്റ് പ്രഫസറായിരുന്നു. അങ്കമാലി ടെൽക്കിന് മുന്നിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം. മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി മോർച്ചറിയിൽ.