തെങ്ങ് കടപുഴകി വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം
1492499
Saturday, January 4, 2025 10:48 PM IST
പെരുന്പാവൂർ: തെങ്ങ് കടപുഴകി വീണ് അഞ്ചുവയസുകാരൻ മരിച്ചു. ആസം സ്വദേശിയും പെരുന്പാവൂർ പോഞ്ഞാശേരി മരോട്ടിച്ചുവട് വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് അലി ഹസന്റെ മകൻ മുഹമ്മദ് അൽ അമീൻ ആണ് മരിച്ചത്.
അൽ അമീന്റെ ഒപ്പമുണ്ടായിരുന്ന അയൽവീട്ടിലെ കുട്ടി നദീറയ്ക്ക് നിസാര പരിക്കേറ്റു. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അമീന്റെ ദേഹത്ത് ചുവടുഭാഗം ദ്രവിച്ച തെങ്ങ് പതിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽ അമീന്റെ ജീവൻ രക്ഷിക്കാനായില്ല. കബറടക്കം നടത്തി. മാതാവ്: മറിയം ബീഗം.