കപ്പേള വെഞ്ചരിപ്പ്
1492559
Sunday, January 5, 2025 4:15 AM IST
മൂവാറ്റുപുഴ: ഹോളിമാഗി ഫൊറോന പള്ളിയുടെ കച്ചേരിത്താഴത്തുള്ള നവീകരിച്ച സെന്റ് ജോർജ് കപ്പേളയുടെ വെഞ്ചരിപ്പ് കൂദാശ രൂപത വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിൽ നടത്തി. വികാരി ഫാ. കുര്യാക്കോസ് കൊടകല്ലിൽ, റവ.ഡോ. ആന്റണി പുത്തൻകുളം, ഫാ. സെബാസ്റ്റ്യൻ നെടുന്പറത്ത് എന്നിവർ സഹകാർമികരായിരുന്നു.
ചടങ്ങിൽ പോൾ ജോസഫ്, ജോസ് കാക്കൂച്ചിറ, ജിനു മടേയ്ക്കൽ, വർഗീസ് ഇന്നസെന്റ്, ജോളി മണ്ണൂർ, സജി ചാത്തംകണ്ടം, ലൈജൂ തോമസ് തുടങ്ങിയവർ പങ്കെടുത്തു.