വാഴക്കുളം കർമല ആശ്രമ ദേവാലയത്തിൽ തിരുനാൾ
1492378
Saturday, January 4, 2025 5:10 AM IST
വാഴക്കുളം: കർമല ആശ്രമ ദൈവാലയത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാളിന് കൊടിയേറി. ആശ്രമ ശ്രേഷ്ഠൻ ഫാ. തോമസ് മഞ്ഞക്കുന്നേൽ കൊടിയേറ്റി. തിരുനാളിനോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 4.45ന് ലദീഞ്ഞ്.
അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. ജോൺസൺ പഴയ പീടികയിൽ. പ്രസംഗം - ഫാ. ഫ്രാൻസിസ് ഇടക്കുടിയിൽ. തുടർന്ന് വിശുദ്ധ അന്തോണീസിന്റെ കപ്പേള ചുറ്റി ജപമാല പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം, നേർച്ച വിതരണം.
നാളെ രാവിലെ 6ന് വിശുദ്ധ കുർബാന, പ്രസംഗം - ഫാ. മാത്യു മഞ്ഞക്കുന്നേൽ. എട്ടിനും 10നും 12നും വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് ലദീഞ്ഞ്. 4.45ന് ആഘോഷമായ തിരുനാൾ കുർബാന - ഫാ.ഫിനിൽ ഏഴാറത്ത്, പ്രസംഗം - ഫാ. സ്റ്റാൻലി പുൽപ്രയിൽ. 6.30ന് പട്ടണപ്രദക്ഷിണം, തുടർന്ന് സമാപന ശുശ്രൂഷകൾ, നേർച്ച വിതരണം.